കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനസ്ഥാപിച്ചേക്കും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഓട്ടോമാറ്റിക് സിഗ്നൽ ഇല്ലാത്തതിനാൽ ട്രയിനുകളുടെ വൈകിയോട്ടം തുടരാനാണ് സാധ്യത. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
Related News
ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന
ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 3 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ അറസ്റ്റും ചെയ്തു.
യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ,ഉത്തർപ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രൂക്ഷമായ വാക്പോരാണ് ഉത്തർപ്രദേശിൽ പാർട്ടി നേതാക്കൾക്കിടയിൽ നടക്കുന്നത്. സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. സമാജ്വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും, ഒരുപോലെ യോഗി ആദിത്യനാഥ് […]
ആലപ്പുഴയിൽ മടവീഴ്ചയിൽ വൻ കൃഷിനാശം; 400 ഏക്കർ നെൽകൃഷി നശിച്ചു
ആലപ്പുഴയിൽ മടവീഴ്ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ പാടം നശിച്ചു. ലോവർ, അപ്പർ കുട്ടനാട് ഭാഗത്തെ നെൽകൃഷി വൻ പ്രതിന്ധിയിലാണ്. വെച്ചൂരിൽ കൊയ്യാറായ 1500 ഏക്കർ നെൽകൃഷി നശിച്ചു. അതിനിടെ, കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലേർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെലോ അലേർട്ട് […]