എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി.കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടങ്ങും.
Related News
കുരങ്ങുവസൂരി രോഗനിര്‍ണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
കുരങ്ങുവസൂരി രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി എന്‍.ഐ.വി പൂനയില്‍ നിന്നും ആലപ്പുഴ എന്‍.ഐ.വിയില്‍ ടെസ്റ്റ് കിറ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി പരിശോധനകള്‍ ആരംഭിക്കും. മന്ത്രി വീണാ ജോര്‍ജുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തി. 3 ദിവസത്തെ സന്ദര്‍ശന വിശദാംശങ്ങള്‍ സംഘം മന്ത്രിയെ ധരിപ്പിച്ചു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി അറിയിച്ചു. എല്ലാ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും […]
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ശരത് പവാറിന്റെ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എൻ.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. മറാഠ വോട്ടുബാങ്കിനെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംഘം ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. എൻ.സി.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മറാഠ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുന്നു. 31 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായത്തില്‍ നിന്നുള്ള നേതാവും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ സത്താറ എം.പി ഉദയൻ രാജെ ഭോസലയാണ് ബി.ജെ.പിയില്‍ ചേക്കേറിയത് .ഉദയൻരാജെയുടെ ബന്ധുക്കളായ ശിവേന്ദ്ര […]
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയെ നയിക്കാനായത് അംഗീകാരമായി […]