വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച കോളേജ് അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്നും അന്വേഷത്തില്‍ കണ്ടെത്തി.
ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും. പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്മെന്റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സംഗതി വൈറാലയതോടെ കോളേജിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
മതിയായ വിശദീകരണം പോലുമില്ലാതെയാണ് കോളേജ് അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണ കുറിപ്പ് പോലും നല്‍കിയത്. രണ്ടു വരി ക്ഷമാപണത്തോടൊപ്പം കോപ്പിയടി തടയാനാണെന്ന ന്യായീകരണത്തോടൊയാണ് കത്ത്. ചൈനയിലും ജപ്പാനിലും ഇത്തരത്തില്‍ പരീക്ഷയെഴുതിക്കാറുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.