ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
Related News
എ.ടി.എം;കൂടുതല്‍ കേസുകള്‍
തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത പ്രതികൾ കൂടുതൽ സ്ഥലങ്ങളിൽ എ.ടി.എം കവർച്ച നടത്തിയതായി പൊലീസ്. ഇതേസംഘമാണ് പാലക്കാട് കോതകുറുശിയിലെ എ.ടി.എം മോഷണ ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെ കോതകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂർ പാറമേൽപ്പടിയിലെ എ.ടി.എം മെഷിൻ തകർത്ത് 15 ലക്ഷത്തോളം രൂപ കവരാൻ ശ്രമിക്കുന്നതിനിടയിലാണ് ഒറ്റപ്പാലം തൃക്കങ്ങോട് സ്വദേശി രാഹുൽ, തൃക്കടിരി സ്വദേശി പ്രജിത് എന്നിവർ പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 8ന് കോതകുർശിയിലെ എ.ടി.എം തകർത്ത കേസിലും ഈ രണ്ട് പേരാണ് പ്രതികൾ. […]
ഗവർണർക്ക് സമചിത്തതയില്ല, പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യം; എം.വി ഗോവിന്ദന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദൻ തള്ളി. […]
ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് റെഡ് അലേർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേർട്ട്.