നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 ശതമാനം മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്. ഇന്ത്യക്ക് 7 ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്നായിരുന്നു ജൂലൈയില്‍ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് തിരിച്ചടിയേറ്റത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കം മോശപ്പെട്ട സ്ഥിതിയിലേക്ക് പോയതാണെന്നും നിരവധി നടപടികള്‍ നിലവിലെ അവസ്ഥ മറികടക്കാന്‍ ആവശ്യമാണെന്നും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥ് പറഞ്ഞു.
നേരത്തെ ലോകബാങ്ക്, മൂഡിസ്, എന്നിവയും ആര്‍.ബി.ഐ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സമാന അഭിപ്രായവുമായി ഐ.എം.എഫും രംഗത്ത് വരുന്നത്. എന്നാല്‍ കണക്കുകൂട്ടിയതിനെക്കാള്‍ 90 ബി.പി.എസിന്റെ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ജൂലൈയിലെ ഐ.എം.എഫിന്റെ കണക്ക് കൂട്ടല്‍. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളരുമെന്നത് 7 ആയും കുറച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇനിയും നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നുവെന്നും ബാങ്കുകളിലെ ബാധ്യതകളില്‍ അടക്കം മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും മലയാളിയും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഗീത ഗോപിനാഥ് പറഞ്ഞു
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ അഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന ജി.ഡി.പി ഉയര്‍ത്താന്‍ നിരവധി ഉത്തേജന പാക്കേജുകള്‍ ഇതിനോടകം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വാണിജ്യമേഖലയില്‍ നിക്ഷേപം കുറയുന്നതും പ്രധാന വ്യവസായങ്ങളിലെ തകര്‍ച്ചയും ഇപ്പോഴും തുടരുകയാണെന്നാണ് ഒടുവിലെ കണക്കുകളിലൂടെയും വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിന്ന് കോടി കണക്കിന് രൂപയുടെ നിക്ഷേപം വിദേശം നിക്ഷേപം പിന്‍വലിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.