ഐ.എൻ.എക്സ് മീഡിയ കേസിൽ പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ചിദംബരത്തെ ഹാജരാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശമുണ്ട്. ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. നിലവിൽ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം.
Related News
ചിന്നക്കനാൽ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ […]
കേരളത്തിൽ ഇടത് അനുകൂല തരംഗം കൊടുങ്കാറ്റായി മാറുമെന്ന് ബിനോയ് വിശ്വം
കേരളത്തിൽ ഇടത് അനുകൂല തരംഗമാണ് ഉള്ളതെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സി.പി.ഐ നേതാവും രാജ്യസഭ എം.പി.യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കുകയാണ്. കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജിയിക്കുമെന്നും ബിനോയ് വിശ്വം […]
രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും
രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്തയാഴ്ച പ്രവർത്തനക്ഷമമാകും. അതേസമയം ഡല്‍ഹി ആർ.ആർ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതർ. അതേസമയം രോഗമുക്തി […]