ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നത്, ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Related News
ഓര്‍മയായത് മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്
മലയാള സിനിമയുടെ മുത്തച്ഛന് കഥാപാത്രത്തിന്റെ മുഖമാണ് ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക്. കല്യാണരാമനിലെ മുത്തച്ഛന് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് പോലും. സിനിമയുടെ മൊത്തം കോമഡി ട്രാക്കിന്റെ ഭാഗമായിരുന്നു അദ്ദേഹമവതരിപ്പിച്ച മുത്തച്ഛന് കഥാപാത്രവും. ദേശാടനത്തിലെ മുത്തച്ഛന് കഥാപാത്രത്തിന് ജീവന് പകര്‍ന്നാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. 1996ലാണ് ദേശാടനം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ദേശാടനത്തിനായിരുന്നു. ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, […]
സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ തിരക്കഥയുണ്ടാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുരളീധരന്. ജയില്‍ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആര്‍ക്കാണ് ലാഭം എന്ന് നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് കേസ് എന്ന സിപിഐമ്മിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശബ്ദരേഖയെന്നും മുരളീധരന്. കേന്ദ്ര […]
കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു
കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു. ജോസഫ് ഗ്രൂപ്പ് നാളെ വിളിക്കാനിരുന്ന ഉന്നതധികാര സമിതി യോഗത്തിനും സ്റ്റേ കോടതി നല്കി. ജോസ് കെ മാണി വിഭാഗം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം അല്പസമയത്തിനകം ചേരും.