ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില്‍ മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
Related News
അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടർന്നാൽ കേരളത്തിന് ആപത്തെന്ന് എ.കെ ആന്റണി
ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു. “ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും […]
കുപ്പായം മാറുംപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടി
കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം […]
ആശിഷ് മിശ്രയ്ക്ക് ഉചിതമായ ശിക്ഷ നൽകണം; നീതി ലഭിക്കണമെന്ന് ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബം
ലഖിംപൂർ സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മരിച്ച കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണം. തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും ലവ് പ്രീത് സിംഗിന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. പത്തൊൻപത് വയസ് മാത്രമാണ് മരിച്ച ലവ് പ്രീത് സിംഗിനുണ്ടായിരുന്നത്. ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച ലവ് പ്രീത് ഉൾപ്പെടെയുള്ളവർക്ക് നേരെ അജയ് കുമാർ മിശ്രയുടെ മകൻ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. […]