ജോസ് കെ. മാണിക്കെതിരെ പി.ജെ ജോസഫ്. ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്ക് ഇനി സ്വന്തം വഴി നോക്കാം. ജോസ് കെ. മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ തനിക്ക് അണികളുണ്ടോ എന്ന് തെളിയിക്കും. ഇതിന്റെ ഭാഗമായി പാലായിൽ ശക്തിപ്രകടനം നടത്തും. പാലായിൽ ജനസമ്മതിയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയായിരുന്നു മത്സരിച്ചതെന്നും ജോസഫ് പറഞ്ഞു.
Related News
പോസ്റ്റൽ വോട്ട് തിരിമറി: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു
പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന് സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം […]
പീച്ചി ഡാം തുറന്നു
ജലനിരപ്പ് ക്രമീകരിക്കാനായി തൃശൂര്‍ പീച്ചി ഡാം തുറന്നു. രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മന്ത്രി എ.സി മൊയ്തീനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ല കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് രാവിലെ 10.30ന് രണ്ടു ഷട്ടര്‍ ഉയര്‍ത്തിയത്. വെള്ളം ഒഴുകുന്ന കാഴ്ച കാണാന്‍ നിരവധി ആളുകളും പീച്ചി അണക്കെട്ടിന് സമീപത്തു എത്തിയിരുന്നു. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25 മീറ്ററാണ്. നിലവില്‍ 77.49 ആണ് ജല നിരപ്പ്. മുന്‍കരുതല്‍ എന്ന നിലക്കാണ് വെള്ളം […]
വനംമന്ത്രി എ.കെ ശശീന്ദ്രൻ നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവും; പരിഹാസവുമായി കെ സുധാകരന്
പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിക്കുന്നക് മൂലം കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ […]