സ്വന്തം ഗ്രൌണ്ടില് ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാനായി ബംഗ്ലാദേശിലെത്തിയ ഏഷ്യന്‍ ചാംപ്യന്മാര്ക്ക് പിഴച്ചില്ല. കരീം ബൂദിയാഫിന്റെ ഇരട്ടഗോളുകളില്‍ ബംഗ്ലാദേശിനെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ തകര്‍ത്തത്.
ഇരുപത്തിയൊമ്പതാം മിനുട്ടിലായിരുന്നു ബൂദിയാഫിന്റെ ആദ്യ ഗോള്‍ പിറന്നത്. ഗോളിന്റെ എണ്ണം കൂട്ടാനായി ഖത്തര്‍ ആക്രമണം തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കരീം ബൂദിയാഫ് തന്നെ ഖത്തറിനായി രണ്ടാം ഗോള്‍ നേടി. ഇതോടെ ഇന്ത്യയും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്റുമായി ഖത്തര്‍ മുന്നിലെത്തി. ഒമാന്‍ രണ്ടാമതും ഇന്ത്യ നാലാമതുമാണ്.
ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ലോകകപ്പിന്റെ ഫൈനല്‍ യോഗ്യതാ റൌണ്ടിലേക്കും ഒപ്പം അടുത്ത ഏഷ്യന്‍ കപ്പിലേക്കും യോഗ്യത നേടാനാവുക.