ദോഹ: പത്തുനാള്‍ നീണ്ടുനിന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ സമാപനമായി . അവസാനത്തെ നാളുകളില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്ണമവുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ ഇടം നേടി . 11 വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ അമേരിക്ക ആകെ 29 മെഡലുകള്‍ സ്വന്തമാക്കി . 11 മെഡലുകളുമായി കെനിയയും 12 മെഡലുകളുമായി ജമൈക്കയും തൊട്ടുപിന്നിലെത്തി . ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ആതിഥേയരായ ഖത്തറിന് രണ്ടു മെഡലുകളാണുള്ളത്. ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും മത്സര ഇനങ്ങളില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞു .
4*400 മീറ്റര്‍ വനിതകളുടെ റിലേ മല്‍സരത്തോടെയാണ് ലോക ചാംപ്യന്‍ഷിപ്പിന് ഞായറാഴ്ച്ച തിരശ്ശീല വീണത്. 3:18:92 സെക്കന്റില്‍ പൂര്‍ത്തിയാക്കി അമേരിക്ക ഇതില്‍ വിജയികളായി .