കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം നീക്കുക. കശ്മീരില്‍ തടവിലുള്ള നേതാക്കളെ ഉപാധിരഹിതമായി വിട്ടയച്ചാലേ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടുള്ള വിയോജിപ്പ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
Related News
ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരര്‍ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. encounter in jammu kashmir ഷോപ്പിയാനിലെ കഷ്വയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അനയത് അഷ്റഫ് ധാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം […]
ഇത്തവണ വോട്ട് ‘നോട്ട’ക്ക് വേണ്ട -സാറ ജോസഫ്
തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും […]
കൊച്ചി ഡെപ്യൂട്ടി മേയര്‍ മത്സരം നാളെ
കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര് പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. നാളെ നടക്കുന്ന തെരെഞ്ഞടുപ്പില്‍ അട്ടിമറിയുണ്ടാകില്ലന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.