ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നാളെയാണ് വിജയദശമി.
ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം പുസ്തകങ്ങളും ആയുധങ്ങളും പൂജവെച്ച് നവരാത്രി ആഘോഷത്തിലാണ്. ദുര്‍ഗാഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയുമാണ് ആരാധിക്കുന്നത്. ദുര്‍ഗാദേവി തിലോത്തമയുടെ രൂപം ധരിച്ച് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു.
പുസ്തക പൂജക്കും ആയുധ പൂജക്കുമായി ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കാണ് അനുഭവപെടുന്നത്. നാളെ വിജയദശമി ദിനത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമെല്ലാം കുരുന്നുകള്‍ ആദ്യാക്ഷരമെഴുതി വിദ്യാരംഭം കുറിക്കും.