ഹരിയാനയിൽ നാലുനില കെട്ടിടം തകർന്നു വീണ് ഇരുപതോളം പേര് കുടുങ്ങിക്കിടക്കുന്നു. ഹരിയാന ഗുരുഗ്രാമിലെ ഉല്ലാവാസിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ഗാസിയാബാദ്, ദ്വാരക എന്നിവിടങ്ങളിൽ നിന്നായി ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും(എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്) ബി.എസ്.എഫ് സംഘവും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Related News
കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം
കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വഴിവിട്ട ജീവിതത്തിനും, സ്വത്ത് തട്ടിയെടുക്കാനും ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ ആറ് കൊലപാതകങ്ങള്‍ നടന്ന കൂടത്തായി കേസില്‍ ആദ്യ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി. 2011 ല്‍ കോടഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യം […]
മന്ത്രിമാരുടെ വിദേശ യാത്രക്കെതിരായ പരാമര്‍ശം അനുചിതം; ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍
മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കോടതിയുടെ ചിലവില്‍ ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണ്, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ചില ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാരെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോടതിയുടെ […]
‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന് പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര
നീരജ് ചോപ്ര ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആദ്യമായാണ് മികച്ച അത്ലറ്റിനായുള്ള പുരസ്കാരത്തിന്റെ നോമിനേഷന് പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം ഇടംപിടിക്കുന്നത്.ലോക അത്ലറ്റിക്സ് ബോഡി പ്രഖ്യാപിക്കുന്ന അവാര്‍ഡിനുള്ള 11 അംഗ ചുരുക്കപ്പട്ടികയിലാണ് നീരജ് ചോപ്ര ഇടം നേടിയത്.(neeraj chopra nominated for mens world athlete) ഷോട്ട്പുട്ട് ലോക ചാമ്പ്യന്‍ റയാന് ക്രൗസറും പോള്‍വോള്‍ട്ട് താരം മോണ്ടോ ഡുപ്ലാന്റിസും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ചാമ്പ്യനായ മൊറോക്കന്‍ താരം സൂഫിയാന് എല്‍ ബക്കാലിയും […]