ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. അരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വൈകുന്നേരം നാല് മണിക്ക് കൺവെൻഷൻ ആരംഭിച്ചെങ്കിലും ഉദ്ഘാടകൻ എത്തിയത് ഏഴ് മണിക്ക്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധവുമായിട്ടായിരുന്നു ചെന്നിത്തലയുടെ വരവ്. പാലയിലെ തിരിച്ചടി ജനങ്ങൾ നൽകിയ താക്കീതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. പാലായിൽ നടന്നത് സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടമാണെന്നും അരൂരിൽ അത് നടക്കില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. കിഫ്ബിയെ സമാന്തര ഭരണ സംവിധാനമാക്കി മാറ്റിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും ആരോപിച്ചു. യു.ഡി.എഫിന്റെ പ്രധാനപ്പെട്ട നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.