ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഹൈക്കമാൻഡ്. അതാത് കമ്മിറ്റികളുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് വ്യക്തമാക്കി. സ്ഥാനാർഥി നിർണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്നിക് തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.