തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്റിന് സമീപമുള്ള ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ മുഖംമൂടി ധാരികളായ രണ്ടുപേരാണെന്നാണ് സംശയം. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഛത്രം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
Related News
കോവിഡ് വ്യാപനം: ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ശബരിമല ദര്‍ശനത്തിന്റെ പേരിലായിരുന്നു ഭീഷണി. തൃത്താല നിയമസഭ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബിന്ദു പരാതി നല്കി. പ്രിസൈഡിംഗ് ഓഫീസറായാണ് ബിന്ദുവിന് ചുമതല നല്‍കിയത് തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന പട്ടാമ്പി സംസ്കൃത കോളജിലായിരുന്നു ചുമതല. ബിന്ദുവിനെ തിരിച്ചറിഞ്ഞ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പലതവണ ക്യാമ്പസിലെത്തിയതായും ബിന്ദു പറഞ്ഞു ജോലി കഴിഞ്ഞ് കോളജില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് നീയല്ലേടി ശബരിമലയില്‍ […]
ജസ്ന തിരോധാന കേസ്; അന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്
പത്തനംതിട്ട ജസ്ന തിരോധാന കേസിന്റെ അന്വേഷണം ക്രിമിനല്‍ സംഘങ്ങളിലേക്ക്. പെണ്‍കുട്ടി സാമൂഹ്യ വിരുദ്ധരുടെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ക്രിമിനല്‍ സംഘങ്ങളുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കസ്റ്റഡിക്കായി അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടും . എരുമേലി വരെ എത്തിയ ജസ്നയുടെ പിന്നീടുള്ള യാത്ര സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം മറ്റൊരു തലത്തിലേക്ക് നീക്കുന്നത്. എരുമേലിയില്‍ എത്തിയ ദിവസം തന്നെ ജസ്ന അപകടത്തില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധ സംഘങ്ങളെയാണ് […]