പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും കേസില്‍ പിടിയിലായ പ്രണവും ചേര്‍ന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷക്കെത്തിയത്.മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.
