ആഗോള മാന്ദ്യത്തെ തുടർന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് തുണയാകാൻ നിലവിലെ പദ്ധതികൾ പുനരവലോകനം ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ദ്യവും ഉപയോഗപ്പെടുത്തിയുള്ള ചില നടപടികളാണ് സർക്കാർ വിഭാവന ചെയ്യുന്നത്. എന്നാൽ പ്രവാസിക്ഷേമ കാര്യത്തിൽ കേന്ദ്രം താൽപര്യമെടുക്കാതിരിക്കുന്നത് തിരിച്ചടിയാണെന്നും സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നു.
ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായതെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. മടങ്ങി വരുന്ന പ്രവാസികൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേ സമയം കയറ്റുമതിക്കാർക്ക് നൽകുന്ന പരിഗണ പോലും പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രം കൈക്കൊള്ളുന്നില്ലെന്നും ധനമന്ത്രി കൂറ്റപ്പെടുത്തി. ദുബൈയിൽ കെ.എസ്.എഫ്.ഇ ചിട്ടിയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു ധനമന്ത്രി.