സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കുന്നത്.
ഇടക്കാല ലാഭവിഹിതമായിട്ടാകും 30,000 കോടി രൂപ സ്വീകരിക്കുക. മാര്‍ച്ചില്‍ 28,000 കോടി ഇടക്കാല ലാഭവിഹിതം ആര്.ബി.ഐ കൈമാറിയതിന് പിന്നാലെയാണിത്. ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.