ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി മീഡിയവണിനോട് പറഞ്ഞു. പ്രായോഗിക രാഷ്ട്രീയം നന്നായറിയുന്നവരാണ് മുസ്ലിം ലീഗ്. നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ ലീഗ് പെരുമാറില്ലെന്ന പ്രതീക്ഷയും മുല്ലപ്പള്ളി പ്രകടിപ്പിച്ചു.
സീറ്റ് ധാരണ സംബന്ധിച്ച് യു.ഡി.എഫില്‍ ഇത്തവണ അസ്വാരാസ്യങ്ങള്‍ ഉണ്ടാകില്ല. സുഗമമായി സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.