ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.
Related News
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. ഇസ്രായേൽ […]
അവയവക്കടത്ത് മുതൽ ഭീകരവാദികൾ വരെ; ചൈനയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ കുറ്റവാളികളും
ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിലെ പ്രതികളായവരെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, അഴിമതി, ലഹരി കടത്ത് തുടങ്ങിയ കേസുകളിലെ 6000 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യൻ എക്സ്പ്രസിസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കാലിത്തീറ്റ അഴിമതി കേസിലെ സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബേർട്ട് വാദ്ര, എച്ച്ഡി കുമാരസ്വാമി, മധു കോട തുടങ്ങി നിരവധി പേരാണ് നിരീക്ഷണ പട്ടികയിൽ ഉള്ളത്. ഇതിന് പുറമെ ഐപിഎൽ വാതുവയ്പ്പിൽ പിടിയിലായവർ, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള […]
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; റെനി ഗ്രാമം മഞ്ഞിനടിയില്‍, 150 തൊഴിലാളികളെ കാണാതായി
ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാനിര്‍ദേശം നല്കി. ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. റെനി ഗ്രാമം പൂര്‍ണമായി മഞ്ഞിനടിയിലാണ്. 150 തൊഴിലാളികളെ കാണാതായി. അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ […]