പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഇരുമുന്നണികള്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. മൂന്ന് തപാല്‍ വോട്ടുകള്‍ അസാധുവായി.
Related News
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു; മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം
കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ലിക്വിഡ് ഓക്സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങുന്നു. കോവിഡ് ചികിത്സക്ക് ഹൈഫ്ലോ ഓക്സിജന്‍ ആവിശ്യം വര്‍ദ്ധിച്ചതോടെയാണ് മെഡിക്കല്‍ കോളേജുകളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള തിരുവനന്തപുരം, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഓക്സിജന്‍ ടാങ്ക് മാത്രമാണുള്ളത്. അധിക ടാങ്ക് അനുവദിക്കണമെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ടിട്ട് മാസം അഞ്ച് കഴിഞ്ഞു. ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
‘രാജി ആവശ്യപ്പെട്ട് കത്ത് കിട്ടി, വിവരങ്ങൾ വെളിപ്പെടുത്താനാവില്ല’; പ്രതികരിച്ച് കുസാറ്റ് വിസി
രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് […]
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. […]