പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.
Related News
മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തതിന് ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരെ കോടതിയലക്ഷ്യ നടപടി
കാസര്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാകോസ് അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിച്ച് ഹെെക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് സമര്‍പ്പിക്കുന്നതിനായി കോടതി നിര്‍ദ്ദേശങ്ങള്‍ നേരത്തെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തന്നെ പുറപ്പെടുവിക്കുയും […]
‘സൗജന്യയാത്ര, സൗജന്യ ക്വാറന്റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും’: പ്രവാസികളുടെ കാര്യത്തില്‍ ഇനിയും കൈമലര്‍ത്തരുതെന്ന് ജോയ് മാത്യു
കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് സാമ്പത്തികമായ സഹായമോ സർക്കാർ ജോലിയോ നല്‍കണമെന്ന് ജോയ് മാത്യു പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമീപനത്തെ വിമര്‍ശിച്ച് നടന് ജോയ് മാത്യു. ഇതുവരെ വിളമ്പിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് കേന്ദ്രവും സംസ്ഥാനവും അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സൗജന്യയാത്ര, സൗജന്യ ക്വാറന്റൈൻ, ഇപ്പോഴിതാ സൗജന്യ മരണവും എന്നുകൂടി എഴുതിച്ചേർക്കാൻ പാകത്തിലായിരിക്കുന്നു കാര്യങ്ങളെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ചിട്ടിയും ലോട്ടറിയുമൊന്നുമല്ല ഇന്ന് ഇവർക്ക് വേണ്ടത്. കൊറോണ വൈറസിന് ബലിയാകേണ്ടി വരുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് […]
വിവാഹത്തിനു മുൻപ് ജനിച്ചതിനാൽ കൊലപ്പെടുത്തി; ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാധുറാം, മാലതി എന്നിവർ ആണ് പിടിയിൽ ആയത് കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.