വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേതടക്കം 64 മണ്ഡലങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ മറ്റ് ഗുജറാത്തിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമ്മീഷന് പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാകും. ഈ മാസം മുപ്പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.
Related News
കൊച്ചിയിലും കോവിഡ് 19 സ്ഥിരികരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍
കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. അതേസമയം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി പറഞ്ഞു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് […]
രാജ്യത്തിന്റെ അഭിമാനമാണ് പി വി സിന്ധു: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയുടെ ട്വീറ്റ്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡല്‍ നേടിയാണ് ബാഡിമിന്റണ്‍ താരം പി.വി. സിന്ധു ചരിത്രം സൃഷ്ടിച്ചത്. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കിയിട്ടുണ്ട്. പി വി സിന്ധുവിന് സെമി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. […]
കായംകുളം – ആലപ്പുഴ – എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു
കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.