സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചു. ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. മേക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താനാണ് ഇളവെന്ന് ധനമന്ത്രിപറഞ്ഞു. ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് മുന്നോടിയായണ് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചത്.
Related News
ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.
”മുമ്പും മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു”:
റിപബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവ്ദേകര്‍, സ്മൃതി ഇറാനി അടക്കമുള്ള നിരവധി ബിജെപി നേതാക്കളാണ് രംഗത്തുവന്നിട്ടുള്ളത്. അര്‍ണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ്. അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശം. ഇതാദ്യമായല്ല ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്യുന്നത് എന്ന് ബി.ജെ.പി നേതാക്കളെ ഓര്‍മപ്പെടുത്തുകയാണ് പ്രതിപക്ഷവും വിമര്‍ശകരും. ഇതുവരെ അറസ്റ്റിലായിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റാണ് വിമര്‍ശകര്‍ […]
ഗോവധം ആരോപിച്ച് യുവാവിനെ കഴുത്തറത്തുകൊന്നു
ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. അര്‍സുവിന്റെ അമ്മ അയിഷ ഖാത്തൂണ്‍ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മൂന്ന് പേര് ചേര്‍ന്നാണ് തന്റെ മകന് മുഹമ്മദ് […]