മരട് ഫ്ലാറ്റ് വിഷയത്തിൽ യോജിച്ചുള്ള അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മരട് ഫ്ലാറ്റ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ആർ.എസ്.പി അറിയിച്ച സാഹചര്യത്തിലാണ് ആണ് യോഗം വിളിച്ചു ചേർത്തത്. സർവകക്ഷി യോഗത്തിൽ യോജിച്ചുള്ള അഭിപ്രായം ആകും അറിയിക്കുകയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.
