രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്വന് എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന് രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.
Related News
‘അണ്ണാത്തെ’യ്ക്ക് ആവേശ വരവേൽപ്പ്; ആദ്യ പ്രദർശനം കഴിഞ്ഞു; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെ ആഘോഷത്തിമിര്‍പ്പില്‍ തീയറ്ററുകളിൽ. കേരളത്തിലെ ആദ്യപ്രദർശനം കഴിഞ്ഞു. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. ദീപാവലി റിലീസായി എത്തിയ ചിത്രം ആഘോഷമാക്കുകയാണ് രജനി ഫാൻസ്. ചിത്രത്തിന്റെ ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ കാണാൻ ആരാധകർ പുലർച്ചെ മുതൽ തീയറ്ററുകൾക്കു മുൻപിൽ തടിച്ചു കൂടി. കൊട്ടും ബാൻഡ് മേളവുമായി തലൈവർ പടത്തെ ആരാധകർ വരവേറ്റു. ദീപാവലി ചിത്രം മാത്രമല്ല രജനി ആരാധകർക്ക് അണ്ണാത്തെ, സൂപ്പര്‍സ്റ്റാര്‍ ആശുപത്രി […]
മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്
പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.എന്താണ് മിക്സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ […]
ഡിക്യു ചിത്രം ‘ദ സോയ ഫാക്ടറി’ന്റെ ഫസ്റ്റ് ലുക്ക് എത്തി
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന അടുത്ത ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ദുൽഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രമായ ‘ദ സോയ ഫാക്ടറി’ന്റെ പോസ്റ്ററാണ് പുറത്ത് വന്നത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനം കപൂറാണ് ഡിക്യുവിന്റെ നായികയായി എത്തുന്നത്. 2008ൽ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടർ’ എന്ന നോവലിനെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ദുൽഖറിന്റെയും സോനം കപൂറിന്റെയും ചിത്രമാണ് പുറത്തിറങ്ങിയത്. ഫോക്സ് […]