അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്കി.
Related News
പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല; ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും: വിഡി സതീശൻ
പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും. എംഎൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശം കൃത്യമായി പറഞ്ഞതാണ്. പ്രതിപക്ഷ അംഗങ്ങൾക്കു മാത്രമല്ല റൂൾ 50 അവസരം. കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ പ്രതിപക്ഷ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നു. അങ്ങനെ വന്നാൽ പൂച്ചകളെപ്പോലെ പതുങ്ങിയിരിക്കുന്ന പ്രതിപക്ഷം എന്ന് വിചാരണ ചെയ്യപ്പെടും. പ്രതിപക്ഷം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. നിയമസഭാ നടപടികൾ നടക്കണമെന്ന് […]
കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്
ഒരു വിഭാഗം ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി. വിമത നീക്കമായി കാണണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചവര്‍ക്ക് പാര്‍ട്ടി എങ്ങനെ ലഭിക്കുമെന്ന ചോദ്യമാകും ജോസ് കെ. മാണി വിഭാഗം മുന്നോട്ട് വെക്കുക. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി വിമത നീക്കമായി കണ്ട് നടപടി സ്വീകരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമടക്കമുളള നിലപാട് […]
നാളെ ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍
നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികള്‍. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വര്‍ധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഓള് ഇന്ത്യ ട്രാന്‍സ്പോട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തില്‍ ഏര്‍പ്പെട്ട സംഘടനകള്‍ അറിയിച്ചു. രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകും. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ […]