കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹില്‍ ചികിത്സയിലുള്ള യൂസുഫ് തരിഗാമിക്കും ഗുലാം നബി ആസാദിനും കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതെ സമയം ജമ്മു ഹൈക്കോടതിയോട് സൂപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഗുലാം നബി ആസാദിനോട് താഴ്‍വരയിലെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രംഗന്‍ ഗൊഗോയ്, എസ്.എ ബോബ്ഡെ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ല എന്ന ഉറപ്പില്‍ കശ്മീരില്‍ പോകാന്‍ അനുമതി നല്‍കിയത്. യൂസുഫ് തരിഗാമിക്ക് വേണ്ടി സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണ് സൂപ്രീം കോടതിയെ സമീപിച്ചിരുന്നത്. യൂസുഫ് തരിഗാമിക്കും ഉപാധികളോടെയാണ് കോടതി കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. നേരത്തെ സെപ്റ്റംബര്‍ അഞ്ചിന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജക്ക് മാതാവിനെ കാണാനുള്ള അനുമതി നല്‍കിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി വിഭജിച്ചതിന് ശേഷം ഇല്‍തിജ താഴ്‍വരയില്‍ വീട്ടുതടങ്കലിലായിരുന്നു.