യുവത്വത്തിന്റെ ആഘോഷവുമായി എത്തിയ ബാംഗ്ലൂര്‍ ഡേയ്സ് അങ്ങിനെയൊന്നും മറവിയിലേക്ക് പോകില്ല.ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്, നസ്രിയ, പാര്‍വ്വതി തുടങ്ങിയവര്‍ അണിനിരന്ന ചിത്രത്തെ അത്രയധികം മലയാളികള്‍ ഏറ്റെടുത്തിരുന്നു. 2014ല്‍ ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്. ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം തികയുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. എന്നും ഓര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്പെഷ്യല്‍ ആയിരിക്കും എന്നും […]
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന് സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന് രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് വസ്ത്രാലംഗാരം. ദീപു ജോസഫാണ് എഡിറ്റിങ്. പ്രശാന്ത് വേലായുധനാണ് ഛായാഗ്രഹണം. തൃശൂര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസ് എന്റര്‍ടെയിനര്‍ […]
മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു നടന് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസില്‍ പ്രതാപ പോത്തനും ഭാഗമാകുന്നു. ‘ബറോസി’ൽ മന്ത്രവാദ പാവയായാണ് പ്രതാപ് പോത്തൻ എത്തുന്നത്. അനിമേഷൻ സഹായത്തോടെ രൂപം നൽകുന്ന പാവയ്ക്ക് പ്രതാപ് പോത്തൻ ശബ്ദം നൽകുന്നു. ചിത്രം പ്രീ- പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്നും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തൻ ഫേസ്ബുക്കില്‍ കുറിച്ചു. വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരൻ […]