ഐ.എൻ.എക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്റിനു മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന അപേക്ഷയാണു തള്ളിയത്.
ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്.
ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റിലേക്ക് പോവാമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കീഴടങ്ങാമെന്ന ഹര്‍ജി കോടതി തള്ളിയത്. നിലവില്‍ സി.ബി.ഐ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചിദംബരം.