വേറിട്ട വഴിയിലൂടെ ചിന്തിച്ച് സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍. അതേസമയം അഭിനയം എന്നതു മാറ്റി നിര്‍ത്തിയാല്‍ സംവിധാനത്തിലും പാര്‍വതിക്ക് ഒരു കണ്ണുണ്ട്. ഇക്കാര്യം പാര്‍വതി ഒരു അഭിമുഖത്തില്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്തു. സംവിധാനം ചെയ്യുക എന്ന ആഗ്രഹം തനിക്കുണ്ട്. റീമ കല്ലിങ്കലുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ വരും വര്‍ഷങ്ങളില്‍ ഒരു സിനിമ താന്‍ സംവിധാനം ചെയ്തേക്കും.അതോടൊപ്പം തന്റെ സിനിമയില്‍ നായകനായി അഭിനയിക്കേണ്ട ആരാണെന്ന് വരെ പാര്‍വതിക്ക് നിശ്ചയമുണ്ട്. തന്റെ ആദ്യ സംവിധാന സംരഭത്തില്‍ ആസിഫ് അലിയെ അഭിനയിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍വതി റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
Related News
ജിദ്ദയിലെ പ്രവാസി സിനിമക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്കാരം
പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം. രണ്ടാമത്തെ ബെസ്റ്റ് സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്. പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ […]
രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി
രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(terrorist organizations behind drugs distribution-suresh gopi) രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആദ്യ ദൗത്യമായി സൺ ഇന്ത്യ […]
ആ പൂച്ച പൊളിയാണ്; ലാൽ ജോസ് ചിത്രത്തിന് ദുബായിൽ വ്യത്യസ്തമായ പാക്കപ്പ്
മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ ആരാണ് പാക്കപ്പ് പറയേണ്ടത്. സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും അങ്ങനെ തന്നെ. തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ ദുബായിലെ ചിത്രീകരണം ലാൽ ജോസ് അവസാനിപ്പിച്ചത് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്. ഇതിന്റെ വീഡിയോയും ലാൽ ജോസ് പങ്കുവച്ചു. പൂച്ച ക്ലിപ്ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന […]