സൂപ്പര്‍ താരം നെയ്മറെ തിരികെയെത്തിക്കാന്‍ ഇക്കുറി ബാഴ്സലോണ കുറേ ശ്രമിച്ചതാണ്. എന്നാല്‍ അവസാന നിമിഷം ഇക്കുറിയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മുന്കാലങ്ങളിലേതില് നിന്ന് വ്യത്യസ്താമായി, ഇക്കുറി നെയ്മറെ തിരികെയെത്തിക്കാന്‍ മെസി തന്നെ ബാഴ്സയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയത്.
എന്നാല്‍ നെയ്മറെ തിരികെയത്തിക്കണമെന്ന് താന്‍ ക്ലബിനോട് ആവശ്യപ്പെട്ടില്ലെന്നും, നെയ്മര്‍ തിരികെയെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് അഭിപ്രായം പറയുക മാത്രമാണ് ചെയ്തതന്നെണ് മെസി പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.
മെസിയുടെ വാക്കുകളില്‍, നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്, എന്നാല്‍ നെയ്മറെ ടീമിലേക്ക് തിരികെയെത്തിക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തെക്കുറിച്ച് എന്റെ അഭിപ്രായം വ്യക്തമാക്കി, അതേസമയം തന്നെ നെയ്മറെ തിരികെയത്തിക്കുന്നത് സാധ്യമായതെല്ലാം ബാഴ്സ ചെയ്തോ എന്ന കാര്യം എനിക്കറിയില്ല.