ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വടക്കന്‍ കൊൽക്കത്തയിലെ പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുക. ചിരിയയിൽ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. എന്‍.ആര്.സി ഭിന്നിപ്പിക്കൽ അഭ്യാസമാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിൽ അധികാരത്തിലെത്തിയാൽ എന്‍.ആര്.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.
Related News
രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് സർവേ റിപ്പോർട്ട്
രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സർവ്വേ റിപ്പോർട്ട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്ിൽ പറയുന്നു. നാലാമത്തെ ദേശീയ സെറോ സർവ്വേ റിപ്പോർട്ടിലാണ് ഈ വിവരം. ആന്റിബോഡി ആർജിച്ചത് വാക്സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതൽ പേർ ആന്റിബോഡി ആർജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒൻപത് വയസിനും ഇടയിലുള്ള കുട്ടികളിൽ 57.2 ശതമാനം പേർ ആന്റിബോഡി ആർജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും […]
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് കോടതി സമൻസ്
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ 18 ന് ഹാജരാകാൻ നിർദ്ദേശം. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി. ബ്രിജ്ഭൂഷണ് പുറമെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റോസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിന്റേതാണ് ഉത്തരവ്. ജൂലൈ 18-നാണ് ഇരുവരോടും ഹാജരാകാന്‍ […]
നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; നിലപാട് വ്യക്തമാക്കി ഇന്ത്യ
ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വിശദീകരിച്ച്ഇന്ത്യ. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും രാജ്യം നിലപാട് വ്യക്തമാക്കി. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബിജെപി. പാർട്ടി നിലപാടിന് […]