യൂറോ യോഗ്യതാ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യക്ക് ഞെട്ടല്‍. ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ദുര്‍ബല ടീമായ അസര്‍ബൈജാനാണ് സമനിലയില്‍ തളച്ചത്. ഫിഫ റാങ്കിങ്ങില്‍ 109-ാം സ്ഥാനത്ത് മാത്രമുള്ള ടീമാണ് അസര്ബൈജാന്
അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ ബാക്ക് സെല്‍ സ്റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്. പതിനൊന്നാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിന്റോ ഗോളില്‍ ക്രൊയേഷ്യയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 72-ാം മിനിറ്റില്‍ പ്രതിരോധതാരം താംഖിന് ഖാലിസെയ്ദിന്റെ ഗോളില്‍ അസര്ബൈജാന് ക്രൊയേഷ്യയെ പിടിച്ചുകെട്ടുകയായിരുന്നു.
ഈ സമനിലയോടെ ഗ്രൂപ്പ് ഇയില്‍ അസര്ബൈജാന് ആദ്യ പോയിന്റ് സ്വന്തമാക്കി.ഗ്രൂപ്പില്‍ നേരത്തെ നടന്ന നാല് മത്സരങ്ങളിലും അവര്‍ തോറ്റിരുന്നു. സമനില വഴങ്ങിയെങ്കിലും പത്ത് പോയിന്റുമായി ഇപ്പോഴും ക്രൊയേഷ്യ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്.