ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അമേരിക്ക. ചര്‍ച്ചക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണത്തോട് ഇറാന് മുഖം തിരിക്കുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര് ആരോപിച്ചു. യു.എന്‍ ജനല്‍ അസംബ്ലി സമയത്ത് കൂടിക്കാഴ്ച നടത്താനായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ ആണവ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കിയും ചര്‍ച്ചകള്‍ക്കു മുമ്പ് ഉപരോധം നീക്കാനാവശ്യപ്പെട്ടും നിലപാട് കടുപ്പിക്കുകയയിരുന്നു ഇറാന്.
Related News
കൊവാക്സിന് അംഗീകാരം നൽകി ഓസ്ട്രേലിയ
കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. ( Australia recognizes covaxin ) ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്ട്രേലിയ അംഗീകാരം നൽകി. ഈ വാക്സിൻ സ്വീകരിച്ചവർ ഓസ്ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു. നേരത്തെ […]
സബ്സ്ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്നി
സബ്സ്ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി. ഡിസ്നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ആദ്യമായാണ് ഡിസ്നിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്നിക്കുള്ളത്. 2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. […]
കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം നിയന്ത്രണാതീതം; ഒട്ടാവയില്‍ അടിയന്തരാവസ്ഥ
കാനഡയില്‍ കോവിഡ് വാക്സിന് നിര്‍ദേശങ്ങള്‍ക്കെതിരെ ട്രക്കര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്സൺ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം”- മേയര്‍ പറഞ്ഞു. ജനുവരി 29ന് കാനഡയുടെ തലസ്ഥാനത്തെത്തിയാണ് ട്രക്കര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. അതിശൈത്യം അവഗണിച്ച് തലസ്ഥാനത്തെത്തിയ ട്രക്കര്‍മാര്‍ കൂറ്റന്‍ വാഹനങ്ങള്‍ റോഡുകളില്‍ പാര്‍ക്ക് […]