കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കു പുറമെ ജനജീവിതം സ്തംഭിപ്പിച്ച് കൊച്ചിയില്‍ വന്‍ഗതാഗതക്കുരുക്ക്. വൈറ്റില- അരൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ൈവറ്റില – തൃപ്പൂണിത്തുറ റോഡിലും കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് അവസാന ദിവസം നഗരത്തിലെ റോഡുകളില്‍ ഒരേസമയം ധൃതിപിടിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചതാണ് ഗതാഗത തടസം രൂക്ഷമാക്കിയത്.
അതേസമയം, റോഡ് അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു. റോഡ് പണി നടക്കുന്നതും, ഓണത്തിരക്കും ഗതാഗതക്കുരുക്കിന് കാരണമായി. കൂടുതല്‍ പൊലീസിനെ കുണ്ടന്നൂരിലും വൈറ്റിലയിലും നിയോഗിക്കുമെന്നും എസ്.സുഹാസ് പറഞ്ഞു.