Movies

പ്രഭാസ് ചിത്രം സാഹോയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം വലിയ വിജയമാണ് നേടുന്നത്, അഞ്ച് ദിവസം കൊണ്ട് ചിത്രം 350 കോടി ആണ് നേടിയിരിക്കുന്നത്. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആണ് നായിക.

അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജിബ്രാന്‍ ആണ് ചിത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയിരിക്കുന്നത്.