പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ചോദ്യപേപ്പര്‍ ചോര്ത്തിയവര്ക്കായുള്ള തെരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരു മാസം മുന്‍പെ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
Related News
‘അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ മുദ്ര പതിപ്പിച്ച വ്യക്തി’; ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം:മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും അത്ഭുത മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുമ്പോൾ ദുഖമുണ്ട്. തൻ്റെ അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി. അഭിനയ മികവ് […]
പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദം; കേരള ഹൈക്കോടതിയില്‍ ഇനിമുതല്‍ ഇ-ഫയലിംഗ്
കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും. ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ‘കടലാസ് രഹിത കോടതി മുറി’കളുടെ […]
മധ്യപ്രദേശിലെ വിശ്വാസവോട്ടെടുപ്പ് ഇന്ന് കോടതി പരിഗണിക്കും
മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് ഇന്നലെ കോടതി നോട്ടീസ് അയച്ചിരുന്നു. അതേസമയം തങ്ങളുടെ രാജി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് വിമത എം.എല്‍.എമാരും, തങ്ങളുടെ പതിനാറ് എം.എല്‍.എമാരെ പിടികൂടിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.