ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇറങ്ങും. സോഫ്റ്റ് ലാന്ഡിങ്ങെന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ കേന്ദ്രത്തിലെത്തും.
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൌത്യമായ ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുക. നിലവില്‍ ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം ‘ലാന്‍ഡറി’ലെ ക്യാമറ പകര്‍ത്തും. ദക്ഷിണ ധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലെ പ്രതലത്തിലാണ് ‘ലാന്‍ഡര്‍’ ഇറങ്ങുന്നത്. ലാന്‍ഡറിന്റെ വേഗത കുറച്ചുകൊണ്ടു വന്നാണ് ലാന്‍ഡറിനെ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ ചന്ദ്രന്റ ദക്ഷിണ ധ്രുവത്തിലിറക്കുന്നത്. ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഘട്ടമാണിത്.
ബംഗളൂരുവിലെ ഐ.എസ്.ആര്.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെയും മിഷന് ഓപ്പറേഷന് കോംപ്ലക്സിലെയും ശാസ്ത്രജ്ഞര്‍ പേടകത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് .സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ‘ലാന്‍ഡര്‍’ ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവില്‍ ഐ.എസ്.ആര്.ഒ.യുടെ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെത്തും.