കൊല്ലം പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
Related News
ഇത് അമ്മ മനസിന്റെ സുഖമുള്ള കാഴ്ച…
പക്ഷി നിരീക്ഷണമെന്നത് ഒരു വിനോദമാണ്. ആ വിനോദത്തിനിടയില്‍ അപൂര്‍വ്വമായി കിട്ടുന്ന ചില ചിത്രങ്ങളുണ്ട്. കാണുന്നവരില്‍ അത്ഭുതവും സന്തോഷവും നിറയ്ക്കുന്നത്. അതിലെല്ലാമുപരി പകര്‍ത്തിയവരുടെ മനസ്സില്‍ ആനന്ദം തുടിയ്ക്കുന്നത്. അങ്ങനെ ഒരു ഫോട്ടോ പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് നൊച്ചാട് സ്വദേശികളായ പക്ഷി നിരീക്ഷകര്‍ ജിതേഷ് നൊച്ചാടും മുഹമ്മദ് ഹിരാഷും.മരക്കൊമ്പിലിരുന്ന് കരയുന്ന ചെങ്കുയില് അഥവാ Banded bay cuckoo പക്ഷിയുടെ കുഞ്ഞ്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിക്കിളിക്ക് ഭക്ഷണവുമായെത്തി ഒരു തള്ളപക്ഷി. അവിടെയായിരുന്നു കൌതുകം. വലിയ ചെങ്കുയില് കുഞ്ഞിന് ഭക്ഷണവുമായെത്തിയത് അടയ്ക്കാകുരുവിയുടെ വലുപ്പമുള്ള അയോറ […]
പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. 2014ല്‍ മണ്ഡലത്തില്‍ മത്സരിച്ച അജയ് റായെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ പ്രിയങ്ക മത്സരരംഗത്തേക്ക് ഇറങ്ങേണ്ടെന്ന സോണിയ ഗാന്ധിയുടെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി ഇറങ്ങിയതു മുതല്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയായിരുന്നു. എന്നാല്‍ വാരണാസി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ്രിയങ്ക തന്നെയായിരുന്നു. ഗംഗ യാത്രക്കിടെ വാരണാസിയില്‍ മത്സരിച്ചാല്‍ എന്താണെന്ന പ്രിയങ്കയുടെ ചോദ്യമാണ് ചര്‍ച്ച സജീവമാക്കിയത്. പ്രചാരണ […]
കല്പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം; രഥസംഗമം ഒഴിവാക്കി
കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും. രഥോത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് നാല് അഗ്രഹാര ക്ഷേത്രങ്ങളിലെയും ചെറിയ രഥങ്ങള്‍ അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും. സാധാരണ രഥപ്രയാണത്തിന്റെ മൂന്നാംനാള്‍ ദേവരഥസംഗമം വൈകിട്ട് നടക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രഥസംഗമം ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്. കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നൂറുപേര്‍ക്ക് കെട്ടിടത്തിനകത്തും പുറത്ത് 200 പേര്‍ക്കുമാണ് പ്രവേശനാനുമതി. നാളെ രഥോത്സവത്തിന് കൊടിയിറങ്ങും. പുറമേനിന്നുള്ളവര്‍ക്ക് […]