കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ആരിഫ് മുഹമ്മദ് ഖാന് കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ഇരുപത്തി രണ്ടാമത് ഗവര്‍ണറാണ് ഉത്തര്‍പ്രദേശ് സ്വദേശി ആരിഫ് മുഹമ്മദ് ഖാന്.
Related News
ഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്‍ദേശം
കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വടക്കഞ്ചേരി വാഹനാപകടം ഇന്ന് ഹൈക്കോടതിയിൽ
വടക്കഞ്ചേരി വാഹനാപകട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നിയമവിരുദ്ധ ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും ഉള്ള വാഹനങ്ങൾക്കെതിരെ അടക്കം സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കർശന നിർദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും, ഡ്രൈവറുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. (wadakkanchery accident […]
അടൂരിലെ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പത്തനംതിട്ട അടൂരിലുള്ള സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറക്കിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പെൺകുട്ടികളുടെയും മൊബൈൽ […]