ഇന്നലെ അറസ്റ്റിലായ ഡി.കെ ശിവകുമാറിന് മാനുഷിക പരിഗണന പോലും നൽകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍. കായികമായും മാനസികമായും പീഡിപ്പിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
എട്ട് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ഡി.കെ ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷമാണ് ശിവകുമാറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് ഭാഗമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം
ഡി.കെ ശിവകുമാറിന്റെ അറസ്റ്റിൽ കർണാടകയിൽ പ്രതിഷേധം തുടരുകയാണ്. രാവിലെ പ്രവർത്തകർ ബംഗളൂർ-മൈസൂർ ദേശീയ പാത ഉപരോധിച്ചു. ശിവകുമാറിന്റെ മണ്ഡലമായ കനകപുരയിലാണ് പ്രതിഷേധം രൂക്ഷമായത്. ഇന്നലെ രാത്രിയിൽ 10 സർക്കാർ ബസുകൾ സ്ഥലത്ത് ആക്രമിക്കപ്പെട്ടു. സംഘർഷ സ്ഥിതി തുടരുന്നതിനാൽ കർണാടക, കേരള ബസുകൾ ഇന്ന് മൈസൂർ സർവീസ് നടത്തിയില്ല.