ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കും. രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്ന് ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. നാല് സെറ്റ് പത്രികയാണ് ജോസ് ടോം സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയിലായിരിക്കും സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് സ്വതന്ത്രനായും സമര്‍പ്പിക്കും.
Related News
ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
കഴക്കൂട്ടം വെട്ട്റോഡ് മാര്‍ക്കറ്റില്‍ ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്. പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വടംവലിക്കായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനില്‍ വിനേഷ് (40) ആണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയാണ്. വിനേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിജയം ഉറപ്പായിരുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി വരാണസിയില്‍
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി വരാണാസിയില്‍. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ബി.ജെ.പി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തു. താന്‍ ആദ്യം ബി.ജെ.പി പ്രവര്ത്തകന് ആണെന്നും ശേഷമാണ് പ്രധാനമന്ത്രി എന്നും മോദി എന്നും പറഞ്ഞു. ജന്മനാടായ ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെയാണ് നരേന്ദ്രമോദി വരാണാസിയില്‍ എത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം പിന്നീട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ജനങ്ങളെ […]
സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം ഇന്ന്; രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കും
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും. ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഇന്ന് ഇവിടെ അവതരിപ്പിയ്ക്കും. പാർലമെന്റിലെ പട്ടേലിന്റെ ഛായാ ചിത്രത്തിൽ സ്പീക്കറുടെ നേത്യത്വത്തിൽ കേന്ദ്രമന്ത്രിമാർ അടമ്മമുള്ളവർ പുഷ്പാർച്ചന നടത്തും.