വ്യോമാക്രമണങ്ങൾക്ക് ശക്തിപകരാൻ യു.എസ് നിർമ്മിത അപ്പാഷെ ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററുകൾ രാജ്യത്തെത്തിച്ചു. ബോയിങ് നിർമ്മിച്ച 8 ഹെലികോപ്ടറുകളാണ് പത്താൻ കോട്ട് വ്യോമസേന വിമാനതാവളത്തിൽ എത്തിച്ചത്. ഹെലികോപ്ടറുകൾ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവയുടെ നേത്യത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷക്കിനി അപ്പാഷെ എ.എച്ച് -64 ഇ ഹെലികോപ്ടറ്റുകളുമുണ്ടാകും.
യു.എസ് കമ്പനിയായ ബോയിങ് നിർമ്മിച്ച എട്ട് ഹെലികോപ്ടറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേന വിമാനത്താവളത്തിൽ ഹെലികോപ്ടറുകൾ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവയുടെ നേത്യത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. 2015 ൽ 22 ഹെലികോപ്ടറുകൾക്കാണ് ഇന്ത്യ-യു.എസുമായി കരാറിൽ ഏർപ്പെട്ടത്. 13952 കോടി രൂപയുടേതാണ് കരാർ. 2022 ന് അകം ശേഷിക്കുന്ന ഹെലികോപ്ടറുകളും കൈമാറും.
ഇതിന് പുറമെ 2017ൽ കരസേനയ്ക്കായി 4168 കോടി രൂപ ചിലവിൽ ആറ് അപ്പാഷെ ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പ് വച്ചിട്ടുണ്ട്. ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം. 230 ചെയിൻ ഗൺ എന്നിവയാണ് അപ്പാഷെയുടെ ആയുധ ശക്തി. അപ്പാഷെക്കായി യു.എസുമായി കരാറിൽ ഏർപ്പെടുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ.