പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. പൊലീസുകാരനായ ഗോകുലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.
Related News
ന്യായ് പദ്ധതി വഴി വർഷം 72000 രൂപ, ശബരിമല നിയമ നിര്‍മ്മാണം; ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രകടന പത്രിക
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം. സാമൂഹ്യക്ഷേമ പെന്ഷന് പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്ഷന് കമ്മീഷന് രൂപീകരിക്കും. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷന് രൂപീകരിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏര്‍പ്പെടുത്തും. അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വയസ് […]
കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെ
കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തിയതെന്ന് കണ്ടെത്താനായില്ല. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്
നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടി പോയി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും […]