അറുപത്തിഏഴാമത് നെഹ്റുട്രോഫി വള്ളംകളിക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സും ഫൈനലുമാണ് ഇനി നടക്കാനുള്ളത്. പ്രഥമ ചാമ്പ്യന്‍സ് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സച്ചിന് ടെണ്ടുല്‍ക്കറാണ് ചടങ്ങിലെ മുഖ്യാതിഥി.
കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് ജലോത്സവത്തിന് തുടക്കമായത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചു. ഇതിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ നെഹ്രു ട്രോഫിക്കായി തുഴയെറിയും. നെഹ്രു ട്രോഫിക്കൊപ്പമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകൾ സി.ബി.എല്ലിൽ പങ്കെടുക്കും.