India Kerala

നിഷയെ അംഗീകരിക്കാതെ ഒരു വിഭാഗം; ജോസ് കെ.മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം

സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തര്‍ക്കമെന്ന് സൂചന. നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലും ഇത് പ്രകടമായിരുന്നു. ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ പേരുകളാണ് സജീവം. എന്നാല്‍ നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇജെ ആഗസ്തിയുടെ പേരിനെ ചൊല്ലിയും തര്‍ക്കമുണ്ട്. ജോസഫ് പക്ഷത്തോട് അടുപ്പമുള്ള ഇജെ ആഗസ്തിയയെയും ഒരു വിഭാഗം എതിര്‍ക്കുന്നു. സ്ഥാനാര്‍ത്ഥിയെ ചൊല്ലയുളള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് 7 അംഗ ഉപസമിതിയെ നിയോഗിച്ചത്.

ഉപസമിതി ഈ അഞ്ച് പേരുടെ സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതില്‍ നിഷയ്ക്ക് തന്നെയാണ് സാധ്യത ഏറെയുളളത്. നിഷയുടെ പേര് യു.ഡി.എഫിന് ശുപാര്‍ശ ചെയ്താല്‍ ജോസ് പക്ഷത്തും ചില പൊട്ടിത്തെറികള്‍ ഉണ്ടാകാം.