പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ ചേരുന്ന എന്‍.ഡി.എയുടെ സംസ്ഥാന നേതൃയോഗത്തിനു ശേഷമാകും പ്രഖ്യാപനം. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരിയാണ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിംഗ് ശതമാനം കണക്കിലെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി മല്‍സരിച്ചപ്പോള്‍ 24000ത്തിലധികം വോട്ടുകള്‍ നേടാനായത് മികച്ച പ്രടനമായി വിലയിരുത്തുന്നു. ശബരിമല വിഷയം പാലാ ഉപതെരഞ്ഞെടുപ്പിലും പ്രചാരണായുധം ആക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കാകും മുന്‍ഗണന.
എന്നാല്‍ സീറ്റിന് അവകാശവാദം ഉന്നയിച്ച് എന്‍.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് രംഗത്തെത്തിയിരുന്നു. പി.സി തോമസിനെ രംഗത്തിറക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് ജനപക്ഷം നേതാവ് പി.സി ജോര്‍ജിന്റെ അഭിപ്രായം. തനിക്ക് കാര്യമായ സ്വാധീനം ഉള്ള മണ്ഡലമാണ് പാലായെന്നും അഭിപ്രായം മുഖവിലയ്ക്കെടുക്കണമെന്നും പി.സി ജോര്‍ജ് എന്‍.ഡി.എ സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. ഘടക കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി, യുവമോര്‍ച്ച നേതാവ് ലിജിന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍.